അനൂപ് മേനോന്, രഞ്ജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അനൂപ് മേനോന് സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിനെ പ്രശംസിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത ചിത്രം ഒരു സ്വകാര്യ പ്രദര്‍ശനത്തിനിടെയാണ് താന്‍ കണ്ടതെന്നും നല്ലൊരു അനുഭവം ആ സിനിമ സമ്മാനിച്ചുവെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിങില്‍ അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്ത 'കിങ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്… കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്ക്കും സാധിക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകള്‍' മോഹന്‍ലാല്‍ കുറിച്ചു.
-
ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും...
Posted by Mohanlal on Tuesday, September 29, 2020
അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗാ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റില്‍ ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയാണ്. രതീഷ് വേഗയുടെതാണ് സംഗീതം. പകല്‍ നക്ഷത്രങ്ങള്‍, കോക്ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, എന്റെ മെഴുതിരി അത്താഴങ്ങള്‍ തുടങ്ങി പത്തോളം തിരക്കഥകള്‍ അനൂപ് മേനോന് ഇതുവരെ എഴുതിയിട്ടുണ്ട്. പകല്‍ നക്ഷത്രങ്ങളില്‍ മോഹന്‍ലാലായിരുന്നു നായകന്.