2021ല്‍ റിലീസ് ചെയ്‌ത സിനിമകളില്‍ തിയേറ്റര്‍ റിലീസ് അല്ലാതിരുന്നിട്ടുപോലും കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെയും തരംഗമായ സിനിമയായിരുന്നു ദൃശ്യം 2. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ത്രില്ലര്‍ ദൃശ്യത്തിന്‍റെ രണ്ടാംഭാഗമായ ഈ ചിത്രം ഇപ്പോള്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ഐഎംഡിബി റേറ്റിങ്; ആദ്യ പത്തില്‍ 'ദൃശ്യം 2' - ദൃശ്യം 2 വാര്‍ത്തകള്‍
ഐഎംഡിബി റേറ്റിങ് പട്ടികയിൽ ഉൾപ്പെട്ട ചിത്രങ്ങളിൽ ആദ്യ 50 സ്ഥാനങ്ങളിൽ തന്നെ ഏറ്റവുമധികം റേറ്റിങ് ലഭിച്ചിരിക്കുന്നതും ദൃശ്യം 2വിന് തന്നെയാണ്. ഹോളിവുഡ് സിനിമകളായ ഐ കെയർ എലോട്ട്, മോർടൽ കോംപാട്, നോമാഡ്ലാൻഡ്, ആർമി ഓഫ് ദി ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ദി ലിറ്റിൽ തിങ്‌സ് എന്നീ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്
ഐഎംഡിബി റേറ്റിങില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡാണ് ദൃശ്യം 2വിന് ലഭിച്ചത്. വെബ് സീരിസുകളുടെയും സിനിമകളുടെയും ഓൺലൈൻ ഡേറ്റാബേസ് ആയ ഐഎംഡിബി റേറ്റിങ്ങിൽ 8.8 നേടിയാണ് ചിത്രം ദൃശ്യം 2 ആദ്യ പത്തിലെത്തിയത്. പട്ടികയിൽ ഉൾപ്പെട്ട ചിത്രങ്ങളിൽ ആദ്യ 50 സ്ഥാനങ്ങളിൽ തന്നെ ഏറ്റവുമധികം റേറ്റിങ് ലഭിച്ചിരിക്കുന്നതും ദൃശ്യം 2വിന് തന്നെയാണ്. ഹോളിവുഡ് സിനിമകളായ ഐ കെയർ എലോട്ട്, മോർടൽ കോംപാട്, നോമാഡ്ലാൻഡ്, ആർമി ഓഫ് ദി ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ദി ലിറ്റിൽ തിങ്‌സ് എന്നീ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി എത്തിയതോടെ മലയാളികള്‍ക്ക് ദൃശ്യം 2 വീണ്ടും അഭിമാനമായിരിക്കുകയാണ്. അതിമനോഹരമായ ട്വിസ്റ്റുകള്‍ നിറഞ്ഞ അല്ലെങ്കില്‍ ദൃശ്യത്തിന്‍റെ ഒന്നാംഭാഗത്തെ വെല്ലുന്ന തിരക്കഥയും അവതരണവും എല്ലാം ദൃശ്യം 2വിന്‍റെ മാത്രം പ്രത്യേകതയാണ്. എത്ര തവണ കണ്ടാലും മടുപ്പ് അനുഭവപ്പെടാതെ ആകാംഷയോടെ നോക്കിയിരിക്കാനും ദൃശ്യം 2 കാണുമ്പോള്‍ സാധിക്കും. ഇപ്പോള്‍ ഹിന്ദിയിലും തെലുങ്കിലും എല്ലാം സിനിമയുടെ രണ്ടാം ഭാഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗം റിലീസായപ്പോള്‍ തന്നെ നിരവധി ഭാഷകളില്‍ സിനിമയ്‌ക്ക് റീമേക്ക് വന്നിരുന്നു.