മോഹന്‍ലാലിന്‍റെ മാസ്- ആക്ഷൻ ചിത്രം 'ആറാട്ട്' ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ തള്ളി സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ. സിനിമയുടെ റിലീസ് തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബി ഉണ്ണികൃഷ്‌ണൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
'ആറാട്ട് ഒക്ടോബറിൽ റിലീസ് ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്. ചിത്രത്തിന്‍റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല,' എന്ന് സംവിധായകൻ ഫേസ്ബുക്കിൽ പറഞ്ഞു. ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മുഴുവൻ പേര് 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ്. വിക്രം വേദ, മാരാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്‌തയായ ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.