Monster Pooja video: 'പുലിമുരുകന്' ശേഷം മറ്റൊരു ബ്ലോക്‌ബസ്‌റ്ററിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി മോഹന്‍ലാല്‍ ആരാധകര്‍. പ്രഖ്യാപനം മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'മോണ്‍സ്‌റ്റര്‍'. ഇപ്പോള്‍ 'മോണ്‍സ്‌റ്ററി'ന്‍റെ പൂജ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോണ്‍സ്‌റ്റര്‍ ലുക്കിലാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
Monster shooting: കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. 'പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്‌ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവരുന്നത്. 'മരക്കാര്‍' ഉള്‍പ്പടെ ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ഒടിടി റിലീസായി തീരുമാനിക്കപ്പെട്ടിരിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ് 'മോണ്‍സ്‌റ്റര്‍'.
Mohanlal as Lucky Singh in Monster: ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഫസ്‌റ്റ്‌ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു.