പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ മലയാള സിനിമയായ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോനോബിയ സഫറാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സണാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. ഫെബ്രുവരി 19ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
'ഒരേ പകല്‍... ഒരേ ഇരുള്‍' ദൃശ്യം 2വിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ എത്തി - Ore Pakal Official Lyrical Video out now
ഫെബ്രുവരി 19ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും
!['ഒരേ പകല്‍... ഒരേ ഇരുള്‍' ദൃശ്യം 2വിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ എത്തി ദൃശ്യം 2വിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ എത്തി ദൃശ്യം 2വിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ Drishyam 2 Ore Pakal Official Lyrical Video out now Drishyam 2 Ore Pakal Official Lyrical Video Ore Pakal Official Lyrical Video out now Drishyam 2 related news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10592037-8-10592037-1613097140485.jpg)
'ഒരേ പകല്‍... ഒരേ ഇരുള്‍' ദൃശ്യം 2വിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ എത്തി
മോഹന്‍ലാല്‍, മീന, എസ്‌തര്‍, അന്‍സിബ, ആശ ശരത്, സിദ്ദിഖ് എന്നീ ദൃശ്യത്തിന്‍റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് രണ്ടാം ഭാഗത്തിന്‍റെ ഭാഗമായിരിക്കുന്ന മറ്റ് താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന സിനിമ പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്‌തു. 50 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ദൃശ്യം.
TAGGED:
Drishyam 2 related news