മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. താരപദവി ഏറുമ്പോൾ പലപ്പോഴും അഭിനേതാക്കൾ തമ്മിലുള്ള ബന്ധവും വഷളാവാറുണ്ട്. എന്നാൽ, മലയാളത്തിന്‍റെ സൂപ്പർസ്റ്റാറുകൾ പരസ്‌പരം സൗഹൃദം പങ്കുവെക്കുന്നതും ആത്മബന്ധം സൂക്ഷിക്കുന്നതും അഭിമാനകരമായ കാര്യവുമാണ്.
ലാലിന് മെഗാസ്റ്റാർ മമ്മൂക്കയല്ല, ഇച്ചാക്കയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലാവുകയാണ്.
"ഇച്ചാക്കക്കൊപ്പം," എന്ന കാപ്‌ഷനിൽ മോഹൻലാലാണ് ഫേസ്‌ബുക്കിൽ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇളം പിങ്ക് നിറത്തിൽ ഹാഫ് സ്ലീവ് ഷര്‍ട്ടിലാണ് മമ്മൂട്ടി. കറുത്ത ഫുൾ സ്ലീവ് ഷർട്ടിൽ മോഹൻലാലും. എന്തോ സ്വകാര്യം പറഞ്ഞ് രണ്ട് സൂപ്പർസ്റ്റാറുകളും ചിരിക്കുന്ന ഫോട്ടോ ആരാധകരുടെയും മനം കവരുന്നു. പ്രായമെത്രയേറിയാലും മലയാളത്തിന്‍റെ ചുറുചുറുക്കന്മാരാണ് മമ്മൂക്കയും ലാലേട്ടനുമെന്ന് ആരാധകർ പോസ്റ്റിൽ പറഞ്ഞു. ഒപ്പം പുതിയ വല്ല ചിത്രവും ഇരുവരുമൊരുമിച്ച് വരുന്നുണ്ടോയെന്നും പോസ്റ്റിനൊപ്പം ആരാധകർ കമന്‍റ് ചെയ്‌തു.