Siddique son wedding reception: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ദീഖിന്‍റെ വിവാഹം. വിവാഹത്തിന് പിന്നാലെ കൊച്ചിയില്‍ നടന്ന വിവാഹ റിസപ്‌ഷനില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തു. ദിലീപ്, കാവ്യ മാധവന്‍, മംമ്‌ത മോഹന്‍ദാസ്, നവ്യ നായര്‍, ബിജു മേനോന്‍, രമേശ് പിഷാരടി, മിയ, ബി.ഉണ്ണികൃഷ്‌ണന്‍, സത്യന്‍ അന്തിക്കാട് തുടങ്ങീ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
Mammootty Mohanlal at Shaheen Siddique wedding:ഷഹീന്‍റെ വിവാഹ റിസപ്‌ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ക്ലാസ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടപ്പോള്‍ ബറോസ് ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മറൂണ്‍ ഷര്‍ട്ടും ബ്ലാക്ക് ജീന്‍സുമാണ് മോഹന്‍ലാല്‍ ധരിച്ചത്. താരങ്ങള്‍ക്കൊപ്പം സിദ്ദിഖ് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.