ലാലേട്ടന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ കറുത്ത ബെന്‍സിന്‍റെ വാതില്‍ തുറന്ന് നെയ്യാറ്റിന്‍കര ഗോപന്‍ എത്തുന്നു. ലൂസിഫറിന് ശേഷം നടന്‍ മോഹന്‍ലാലിന്‍റെ മാസ് പ്രകടനവുമായി എത്തുന്ന ആറാട്ടിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മോഹന്‍ലാല്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സോഷ്യല്‍മീഡിയ വഴി ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തത്. കോമഡിയും ആക്ഷനുമെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു മാസ് മസാല പടമായിരിക്കും ആറാട്ടെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അറിയിപ്പ് ശരിവെക്കുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍.
കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ചുവന്ന ഷര്‍ട്ടില്‍ മാസ് ലുക്കില്‍ ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്നിറങ്ങുന്ന മോഹന്‍ലാലണ് പോസ്റ്ററിലുള്ളത്. കാര്‍ ഡോറിന്‍റെ വിന്‍റോയില്‍ പ്രതിഫലിക്കുന്ന ലാലേട്ടമന്‍റെ മുഖവും കാണാം. നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു ദൗത്യവുമായി പാലക്കാട് എത്തുന്ന ഗോപന്‍റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. തികച്ചും എന്‍റര്‍ടെയ്‌നറായ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് നിര്‍മാതാവും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനാണ്.
ദൃശ്യം 2ന്‍റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ആറാട്ടില്‍ അഭിനയിക്കുന്ന തിരക്കിലായിരുന്നു മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണം പാലക്കാടാണ് നടന്നത്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്‌ണയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. വില്ലൻ എന്ന സിനിമക്ക് ശേഷം സംവിധായകൻ ഉണ്ണികൃഷ്‌ണനും ലാലേട്ടനും വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിക്രം വേദയിലൂടെ സുപരിചിതയായ ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായിക. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, സ്വാസിക, ഇന്ദ്രൻസ്, മാളവിക, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, രചന നാരായണൻകുട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. സമീർ മുഹമ്മദാണ് എഡിറ്റർ. രാഹുൽ രാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.