കേരളം

kerala

ETV Bharat / sitara

ചിങ്ങപ്പുലരിയിൽ ദൃശ്യം കോമ്പോയുടെ '12ത് മാൻ' തുടങ്ങി - jeethu joseph 12th man antony perumbavoor news

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാൻ എന്ന ത്രില്ലർ ചിത്രം പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു.

12ത് മാൻ പുതിയ വാർത്ത  12ത് മാൻ സിനിമ ഷൂട്ട് വാർത്ത  മോഹൻലാൽ 12ത് മാൻ വാർത്ത  ജീത്തു ജോസഫ് 12ത് മാൻ വാർത്ത  12ത് മാൻ ആന്‍റണി പെരുമ്പാവൂർ വാർത്ത  12ത് മാൻ പൂജ കൊച്ചി വാർത്ത  mohanlal jeethu joseph 12th man news  mohanlal 12th man shoot commenced news  jeethu joseph 12th man shoot commenced news  jeethu joseph 12th man antony perumbavoor news  drishyam jeethu joseph 12th man news
12ത് മാൻ

By

Published : Aug 17, 2021, 1:40 PM IST

ഇന്ന് ചിങ്ങം ഒന്നിന് മലയാളത്തിന്‍റെ രണ്ട് ബിഗ് എമ്മുകളുടെയും പുത്തൻ സിനിമകളുടെ നിർമാണത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ 'പുഴു' എന്ന ചിത്രത്തിന് പുറമെ മോഹൻലാലിന്‍റെ പുതിയ സിനിമക്ക് തുടക്കമായി. ദൃശ്യം, ദൃശ്യം2, റാം ചിത്രങ്ങളിലെ സംവിധായകൻ- നായകൻ കൂട്ടുകെട്ട് ഒന്നിക്കുന്ന '12ത് മാൻ' എന്ന സിനിമയും ചിത്രീകരണത്തിനൊരുങ്ങി.

പൂജാ ചടങ്ങുകളോടെ 12ത് മാൻ ചിത്രീകരണം തുടങ്ങി

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാൻ സിനിമയുടെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ ആരംഭിച്ചു. സംവിധായകൻ ജീത്തു ജോസഫും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും ഉണ്ണി മുകുന്ദൻ, രാഹുൽ മാധവ്, വരദ, പ്രിയങ്ക എന്നിവരും ചടങ്ങിൽ ഭാഗമായി.

സതീഷ് കുറുപ്പ് ആണ് ത്രില്ലര്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനില്‍ ജോണ്‍സണ്‍ 12ത് മാന്‍റെ പശ്ചാത്തലസംഗീതം ഒരുക്കുന്നു. വി.എസ് വിനായക് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

More Read: നിഴലുകളുടെ മറനീക്കി '12ത് മാൻ'

മോഹൻലാലിന്‍റെ ബ്രോ ഡാഡിക്ക് മുൻപ് തന്നെ 12ത് മാൻ ചിത്രീകരണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്രോ ഡാഡി ജൂലൈയിൽ ഹൈദരാബാദിൽ ഷൂട്ടിങ് ആരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details