കേരളം

kerala

ETV Bharat / sitara

മോദിക്ക് പിന്നാലെ കണ്ണനെ ദര്‍ശിച്ച് മോഹന്‍ലാലും...

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

മോദിക്ക് പിന്നാലെ കണ്ണനെ ദര്‍ശിച്ച് നടന്‍ മോഹന്‍ലാലും...

By

Published : Jun 9, 2019, 6:50 PM IST

നടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങളും ആരാധകര്‍ക്കായി താരം പങ്കുവെച്ചിരുന്നു. ലൂസിഫറിന്‍റെ ഗംഭീര വിജയത്തിന് ശേഷം മാലദ്വീപില്‍ അവധിയാഘോഷിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.

ABOUT THE AUTHOR

...view details