കേരളം

kerala

ETV Bharat / sitara

ബറോസ് പ്രീ പ്രൊഡക്ഷന്‍ തിരക്കുകളില്‍ മോഹന്‍ലാല്‍ - Baroz pre-production news

ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രമായിരിക്കും ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ റോള്‍ അഭിനയിക്കുന്നത്

ബാറോസ് പ്രീ പ്രൊഡക്ഷന്‍ തിരക്കുകളില്‍ മോഹന്‍ലാല്‍  ബാറോസ് സിനിമ  മോഹന്‍ലാല്‍ സന്തോഷ് ശിവന്‍  മോഹന്‍ലാല്‍ പൃഥ്വിരാജ്  Mohanlal busy with Baroz pre-production  Baroz pre-production  Baroz pre-production news  mohanlal baroz
ബാറോസ് പ്രീ പ്രൊഡക്ഷന്‍ തിരക്കുകളില്‍ മോഹന്‍ലാല്‍

By

Published : Mar 11, 2021, 2:50 PM IST

Updated : Mar 11, 2021, 3:01 PM IST

മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിനൊപ്പം നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും നടനും സംവിധായകനുമായ പൃഥ്വിരാജും അണിയറയില്‍ സജീവമാണ്. ബറോസിന്‍റെ ഷൂട്ടിങ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് നേരത്തെ സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ അറിയിച്ചിരുന്നു. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രമായിരിക്കും ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ റോള്‍ അഭിനയിക്കുന്നത്.

പ്രതാപ് പോത്തന്‍, പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. ഭൂമിയില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന രത്‌നങ്ങളും നിധികളും വാസ്‌കോഡ ഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിന്‍ഗാമിക്ക് മാത്രമേ ബറോസ് ആ വലിയ നിധി നല്‍കുകയുള്ളൂ. ഒരു ദിവസം ആ സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്ന് കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കുട്ടികള്‍ക്കായുള്ള ഫാന്‍റസി 3ഡി സിനിമയായിരിക്കും ബറോസ്. ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.

Last Updated : Mar 11, 2021, 3:01 PM IST

ABOUT THE AUTHOR

...view details