എഴുപത്തിയഞ്ചിന്‍റെ നിറവില്‍ നില്‍ക്കുന്ന അതിജീവനത്തിന്‍റെ അമരക്കാരന്‍ കേരളത്തിന്‍റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കേരളത്തിന്‍റെ കരുത്തനായ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫോട്ടോയോടൊപ്പം മോഹന്‍ലാല്‍ കുറിച്ചത്. കൊവിഡ് 19 പ്രതിരോധത്തിന്‍റെ കേരളമാതൃക ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അതിന്‍റെ അമരക്കാരന്‍റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കപ്പെടുന്നത്.
മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍ - നടന്‍ മോഹന്‍ലാല്‍
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ഫോട്ടോയും നടന്‍ മോഹന്‍ലാല്‍ ആശംസക്ക് ഒപ്പം പങ്കുവെച്ചിട്ടുണ്ട്

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍
നിരവധി പേരാണ് സോഷ്യല്‍മീഡിയകള്‍ വഴി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ല. മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.