തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ ക്ഷയരോഗ നിവാരണ പദ്ധതികളുടെ ഗുഡ്‌വില്‍ അംബാസിഡറായി ചലച്ചിത്ര താരം മോഹന്‍ലാല്‍. 2025 ആകുമ്പോഴേക്കും ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന 'എന്‍റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുമായാണ് മോഹൻലാൽ സഹകരിക്കുക. ക്ഷയ രോഗത്തിന്‍റെയും കൊവിഡിന്‍റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയുമായതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
ക്ഷയരോഗ നിവാരണത്തിന്‍റെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാൽ - ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാൽ
ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന 'എന്‍റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുമായാണ് മോഹൻലാൽ സഹകരിക്കുക.
![ക്ഷയരോഗ നിവാരണത്തിന്‍റെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാൽ Mohanlal becomes Goodwill Ambassador for Tuberculosis Prevention Mohanlal Goodwill Ambassador for Tuberculosis Prevention Mohanlal becomes Goodwill Ambassador news Mohanlal Goodwill Ambassador Tuberculosis Prevention kerala Tuberculosis Prevention ക്ഷയരോഗ നിവാരണത്തിന്‍റെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാൽ ക്ഷയരോഗ നിവാരണത്തിന്‍റെ അംബാസിഡറായി മോഹന്‍ലാൽ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാൽ ക്ഷയരോഗ നിവാരണം കേരളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10324250-522-10324250-1611222195448.jpg)
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തി വരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ച് നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.
ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. നമ്മള്‍ പ്രളയത്തെയും മറ്റ് മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമുക്ക് കഴിയുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.