Barroz promo teaser : സംവിധായകനായും അഭിനേതാവുമായി കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ത്രിഡി ചിത്രം 'ബറോസി'ന്‍റെ പ്രൊമൊ ടീസര്‍ പുറത്തിറങ്ങി. അതുകൊണ്ട് തന്നെ വാനോളമാണ് പ്രേക്ഷകരുടെ പ്രതീക്ഷകളും.
മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് 'ബറോസി'ന്‍റെ പ്രൊമൊ ടീസര്‍ പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ട് പ്രൊമൊ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയമായി. നാലര ലക്ഷം പേരാണ് 15 മണിക്കൂറിനകം പ്രൊമൊ കണ്ടിരിക്കുന്നത്. നിരവധി പോസിറ്റീവ് കമന്‍റുകളാണ് 'ബറോസി'ന്‍റെ പ്രൊമോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കൊവിഡ് സാഹചര്യത്തില്‍ പാതിവഴിയിലായ സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 26ന് പുനരാരംഭിച്ചിരുന്നു.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ചിത്രമാണ് 'ബറോസ്'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' യഥാര്‍ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി 'ബറോസി'ന്‍റെ മുന്നിലെത്തുന്നതുമാണ് പ്രമേയം.