കേരളം

kerala

ETV Bharat / sitara

മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാലും പൃഥ്വിരാജും - mohanlal and prithviraj gratitude pinarayi vijayan news

വിനോദ നികുതിയില്‍ ഇളവ് നല്‍കിയും വൈദ്യുതചാർജ് 50 ശതമാനം കുറച്ചും സിനിമാപ്രവർത്തകർക്ക് അശ്വാസമേകുന്ന ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് മോഹൻലാൽ അഭിനന്ദനമറിയിച്ചു. നടൻ പൃഥ്വിരാജ് സംസ്ഥാനസർക്കാരിന് ഫേസ്‌ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി.

mohanlal and pritviraj  മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ വാർത്ത  മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാലും പൃഥ്വിരാജും വാർത്ത  മോഹൻലാലും പൃഥ്വിരാജും തിയേറ്റർ വാർത്ത  kerala cm concession to theatres latest news  mohanlal and prithviraj gratitude pinarayi vijayan news  mohanlal and prithviraj theatre news
മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാലും പൃഥ്വിരാജും

By

Published : Jan 11, 2021, 4:31 PM IST

പത്ത് മാസത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ, ഇളവുകൾ നൽകി ചലച്ചിത്രമേഖലക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അഭിനനന്ദനവുമായി മോഹൻലാലും പൃഥ്വിരാജും. ഇന്ന് ഫിയോക്ക് ഉൾപ്പെടെയുള്ള സിനിമാസംഘടനകൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിനോദ നികുതി ഒഴിവാക്കുകയും വൈദ്യുത ചാര്‍ജിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ച സംഘടനാപ്രതിനിധികൾക്ക് അനുകൂലമായ പ്രതികരണമായിരുന്നു മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. ഇതിന് ശേഷം, വിനോദ നികുതിയില്‍ ഇളവ് നല്‍കിയും വൈദ്യുതചാർജ് 50 ശതമാനം കുറച്ചും സിനിമാപ്രവർത്തകർക്ക് അശ്വാസമേകുന്ന ഇളവുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

"മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ," എന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സൂപ്പർതാരം സംസ്ഥാനസർക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചത്.

തിയേറ്ററുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച വാർത്തക്കുറിപ്പിനൊപ്പം നന്ദി എന്ന് കുറിച്ചുകൊണ്ട് നടൻ പൃഥ്വിരാജും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ആശംസയറിയിച്ചിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details