താരരാജാവ് നടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ ലോക്ക് ഡൗണ്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആഘോഷിക്കാനുള്ള ശ്രമത്തിലാണ് സിനിമാപ്രേമികളും ആരാധകരും. അറുപതാം പിറന്നാളിന് ഒരു ദിവസം മാത്രം ശേഷിക്കെ താരത്തിന്‍റെ ആരാധകര്‍ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നടത്തിയത്.
ജോര്‍ജുകുട്ടിയും കുടുംബവും രണ്ടാംവരവിനൊരുങ്ങുന്നു - ജീത്തു ജോസഫ് വാര്‍ത്തകള്‍
നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ തന്നെയായിരിക്കും ദൃശ്യം 2 എന്നും ആന്‍റണി പെരുമ്പാവൂര്‍
2013ല്‍ റിലീസിനെത്തി വലിയ ഹിറ്റ് സ്വന്തമാക്കിയ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ അദ്ദേഹം ആദ്യം അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമക്ക് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുക.
നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ തന്നെയായിരിക്കും ദൃശ്യം 2 എന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനുശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച് മറ്റ് സിനിമകളിൽ മോഹൻലാൽ അഭിനയിക്കുകയെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരുന്നു ദൃശ്യം. 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യത്തെ മലയാള ചിത്രമെന്ന റെക്കോഡ് ദൃശ്യത്തിന് സ്വന്തമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.