Aaraattu world wide release: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന മാസ് ചിത്രം 'ആറാട്ടി'നായുള്ള കാത്തിരിപ്പിലായിരുന്നു നാളേറെയായി ആരാധകര്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'ആറാട്ട്' ഒടുവില്‍ തിയേറ്ററുകളിലെത്തി.
Aaraattu first show: ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ മാസ് ലുക്കിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ആറാട്ട്' തിയേറ്ററുകളിലെത്തിയത്. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 'ആറാട്ടി'ന്‍റെ റിലീസ് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. 'ആറാട്ട്' ആദ്യ ഷോയ്‌ക്ക് തന്നെ വലിയ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Aaraattu screening: ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് 'ആറാട്ട്' പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.