Aaraattu Success teaser: മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ആറാട്ടി'ന്‍റെ സക്‌സസ് ടീസര്‍ പുറത്ത്. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ സക്‌സസ് ടീസര്‍ പുറത്തുവിട്ടത്. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരംഭിക്കുന്നത് മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ക്ഷമാപണത്തോടു കൂടിയാണ്.
മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഇന്‍ട്രോയും പഞ്ച് ഡയലോഗുകളും ആക്ഷനും ഗാനവുമാണ് ടീസറില്‍. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെയും ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Aaraattu screening: കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 'ആറാട്ടി'ന്‍റെ റിലീസ് ആഘോഷമാക്കി മാറ്റിയിരുന്നു സിനിമാസ്വാദകരും ആരാധകരും. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ് നേടിയ ചിത്രം എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയത്.
Mohanlal's mass look in Aaraattu: ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ മാസ് ലുക്കിലെത്തിയ ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് 'ആറാട്ട്' ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ 'ആറാട്ടി'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 17.80 കോടിയാണ് ആറാട്ടിന്‍റെ ആദ്യ മൂന്ന് ദിന ആഗോള ഗ്രോസ് കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Aaraattu stream on Amazon prime video: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'ആറാട്ട്' ആമസോണ്‍ പ്രൈമിലും ലഭ്യമാകും. വിഷുവിനോടനുബന്ധിച്ച് 'ആറാട്ട്' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ആദ്യവാരം 'ആറാട്ടി'ന്‍റെ ഒടിടി റിലീസ് ഉണ്ടാകുമെന്ന രീതിയില്‍ നടക്കുന്ന വ്യാജ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
Aaraattu cast and crew: ശ്രദ്ധ ശീനാഥാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുന്നത്. ഐ.എ.എസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ശ്രദ്ധയ്‌ക്ക്. 'കെജിഎഫി'ല്‍ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ രാമചന്ദ്ര രാജുവും 'ആറാട്ടി'ല്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെടുമുടി വേണു, ഇന്ദ്രന്‍സ്, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, നന്ദു, ജോണി ആന്‍റണി, കോട്ടയം രമേഷ്, കൊച്ചു പ്രേമന്‍, ശിവാജി ഗുരുവായൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നേഹ സക്‌സേന, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, സീത, അശ്വിന്‍, അനൂപ് ഡേവിസ്, ലുക്‌മാന്‍, പ്രഭാകര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ഉദയകൃഷ്‌ണ ആണ് തിരക്കഥ. 'പുലിമുരുക'ന് ശേഷം ഉദയകൃഷ്‌ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. രാഹുല്‍ രാജ് ആണ് സംഗീതം. സ്‌റ്റെഫി സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം.ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചത്.
Also Read: താരരാജാക്കന്‍മാര്‍ക്ക് മാത്രമല്ല, മലയാളത്തില്‍ ആര്‍ക്കും ലഭിക്കാത്ത നേട്ടവുമായി ടൊവിനോ