Aaraattu on amazon prime: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത മാസ് ചിത്രം 'ആറാട്ട്' ആമസോണ്‍ പ്രൈമിലും. മാര്‍ച്ച് 20 മുതല്‍ 'ആറാട്ട്' ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിലെത്തി 31ാം ദിനമാണ് ചിത്രം ആമസോണ്‍ പ്രൈമിലെത്തുന്നത്. ഫെബ്രുവരി 18നാണ് 'ആറാട്ട്' തിയേറ്ററുകളിലെത്തിയത്.
Aaraattu screening : ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ് നേടിയ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയത്. 17.80 കോടിയാണ് 'ആറാട്ടി'ന്‍റെ ആദ്യ മൂന്ന് ദിന ആഗോള കലക്ഷന്‍.
Mohanlal's mass look in Aaraattu: ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ മാസ് ലുക്കിലെത്തിയ ചിത്രമായിരുന്നു ആറാട്ട്. സിനിമാസ്വാദകരും ആരാധകരും റിലീസ് ആഘോഷമാക്കി മാറ്റിയിരുന്നു. കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.