Neeharam video song: മോഹന്‍ലാലിന്‍റെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ 'ആറാട്ടി'ലെ പുതിയ വീഡിയോ ഗാനം പുറത്ത്. 'നീഹാരം പൊഴിയും വഴിയില്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് രാഹുല്‍ രാജിന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാറും ഡോ.കെ.ഓമനക്കുട്ടിയും ചേര്‍ന്നാണ് ഗാനാലാപനം.
നെയ്യാറ്റിന്‍കര ഗോപന്‍റെ കുടുംബത്തെയാണ് ഗാനരംഗത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Aaraattu release: ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ മാസ് ലുക്കിലെത്തിയ ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് 'ആറാട്ട്' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഫെബ്രുവരി 18നാണ് 'ആറാട്ട്' തിയേറ്ററുകളിലെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയത്.
Aaraattu stream on Amazon prime video: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'ആറാട്ട്' ആമസോണ്‍ പ്രൈമിലും ലഭ്യമാകും. വിഷുവിനോടനുബന്ധിച്ച് 'ആറാട്ട്' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ആദ്യവാരം 'ആറാട്ടി'ന്‍റെ ഒടിടി റിലീസ് ഉണ്ടാകുമെന്ന രീതിയില്‍ നടക്കുന്ന വ്യാജ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
Also Read: 'ഇനി കൊല്ലുമെന്ന് എഴുതി വിടരുത്'; 'തല്ലുമാല'യിലെ കൂട്ടത്തല്ലില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
Aaraattu cast and crew: ശ്രദ്ധ ശീനാഥാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുന്നത്. ഐ.എ.എസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ശ്രദ്ധയ്‌ക്ക്. 'കെജിഎഫി'ല്‍ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ രാമചന്ദ്ര രാജുവും 'ആറാട്ടി'ല്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെടുമുടി വേണു, ഇന്ദ്രന്‍സ്, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, നന്ദു, ജോണി ആന്‍റണി, കോട്ടയം രമേഷ്, കൊച്ചു പ്രേമന്‍, ശിവാജി ഗുരുവായൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നേഹ സക്‌സേന, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, സീത, അശ്വിന്‍, അനൂപ് ഡേവിസ്, ലുക്‌മാന്‍, പ്രഭാകര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ഉദയകൃഷ്‌ണ ആണ് തിരക്കഥ. 'പുലിമുരുക'ന് ശേഷം ഉദയകൃഷ്‌ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. രാഹുല്‍ രാജ് ആണ് സംഗീതം. സ്‌റ്റെഫി സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം.ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചത്.