Aaraattu booking started: മോഹന്‍ലാല്‍ ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആറാട്ട്'. 'ആറാട്ടി'ന്‍റെ റിസര്‍വേഷന്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ബുക്കിങിന്‍റെ ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 18നാണ് 'ആറാട്ട്' തിയേറ്ററുകളിലെത്തുക.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
Mohanlal heroine in Aaraattu: ശ്രദ്ധ ശീനാഥാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുന്നത്. ഐ.എ.എസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ശ്രദ്ധയ്‌ക്ക്. 'കെജിഎഫി'ല്‍ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ രാമചന്ദ്ര രാജുവും 'ആറാട്ടി'ല്‍ സുപ്രധാന വേഷത്തിലെത്തും.
Aaraattu cast and crew: നെടുമുടി വേണു, ഇന്ദ്രന്‍സ്, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, നന്ദു, ജോണി ആന്‍റണി, കോട്ടയം രമേഷ്, കൊച്ചു പ്രേമന്‍, ശിവാജി ഗുരുവായൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നേഹ സക്‌സീന, രചന നാരായണന്‍കുട്ടി, സ്വാസ്വിക, മാളവിക മേനോന്‍, സീത, അശ്വിന്‍, അനൂപ് ഡേവിസ്, ലുക്‌മാന്‍, പ്രഭാകര്‍ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബി.ഉണ്ണികൃഷ്‌ണനാണ് സംവിധാനം. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും ബി.ഉണ്ണികൃഷ്‌ണനാണ്. ഉദയകൃഷ്‌ണ ആണ് തിരക്കഥ. പുലിമുരുകന് ശേഷം ഉദയകൃഷ്‌ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വഹിക്കും. രാഹുല്‍ രാജ് ആണ് സംഗീതം. സ്‌റ്റെഫി സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം.
ആര്‍.ഡി ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയോറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം.ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മാണം.
Also Read:വാലന്‍ന്‍റൈന്‍ ഡേയുടെ തലേന്ന് ഭര്‍ത്താവുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത പങ്കുവച്ച് രാഖി