കേരളം

kerala

ETV Bharat / sitara

ലോകത്തിന് കുറച്ചുകൂടി ഉല്ലാസം വേണം; പറഞ്ഞ പോലെ 'മോഹന്‍കുമാര്‍ ഫാന്‍സ്' ടീസറെത്തി - kunchako boban jis joy film news

ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് ഈ മാസം 19ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും പുതുമുഖ താരം അനാര്‍ക്കലി നാസറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ലോകത്തിന് കുറച്ചുകൂടി ഉല്ലാസം വേണം പുതിയ വാർത്ത  മോഹന്‍കുമാര്‍ ഫാന്‍സ് ടീസർ പുതിയ വാർത്ത  ജിസ് ജോയ് മോഹന്‍കുമാര്‍ ഫാന്‍സ് ടീസർ വാർത്ത  കുഞ്ചാക്കോ ബോബന്‍ മോഹന്‍കുമാര്‍ ഫാന്‍സ് വാർത്ത  അനാര്‍ക്കലി നാസർ ചാക്കോച്ചൻ വാർത്ത  mohankumar fans film teaser news  mohankumar fans chackochan news latest  kunchako boban jis joy film news  kunchako boban anarkali nazar news
മോഹന്‍കുമാര്‍ ഫാന്‍സ്

By

Published : Mar 15, 2021, 10:50 PM IST

വിജയ് സൂപ്പറും പൗർണമിയും, സൺഡേ ഹോളിഡേ, ബൈസിക്കിൾ തീവ്‌സ്, പഞ്ചവർണതത്ത തുടങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ശ്രീനിവാസനും സിദ്ദീഖും സേതുലക്ഷ്മിയുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

"പറഞ്ഞതു പോലെ.... മോഹൻ കുമാർ ഫാൻസിലെ ടീസർ ഇതാ. നിങ്ങൾക്ക് ഒരു പുഞ്ചിരിയോ ചിരിയോ ഉണ്ടായെങ്കിൽ ഇത് പ്രചരിപ്പിക്കുക. ലോകത്തിന് കുറച്ചുകൂടി രസവും ഉല്ലാസവും ആവശ്യമാണ്!!!! " ടീസർ പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചു.

സിനിമക്കുള്ളിലെ സിനിമാക്കഥ പറയുന്ന മോഹൻകുമാർ ഫാൻസ് ഒരു ഫീൽ ഗുഡ് ചിത്രമാണെന്നാണ് ടീസറും സൂചിപ്പിക്കുന്നത്. പുതുമുഖതാരം അനാര്‍ക്കലി നാസറാണ് നായിക. മുകേഷ്, കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബോബി- സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 19ന് മോഹൻകുമാർ ഫാൻസ് തിയേറ്ററുകളിൽ റിലീസിനെത്തും.

ABOUT THE AUTHOR

...view details