"ഇത് ഒരു നീണ്ട ജീവിതത്തിന്‍റെ പുതിയ തുടക്കമായിരിക്കട്ടെ," നിർമാതാവും തന്‍റെ അടുത്ത സുഹൃത്തുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകൾക്ക് വിവാഹാശംസകൾ നേരുകയാണ് മലയാളത്തിന്‍റെ സ്വന്തം ലാലേട്ടൻ. ആന്‍റണി പെരുമ്പാവൂരിന്‍റെയും ശാന്തിയുടെയും മകള്‍ ഡോ. അനിഷയുടെയും പ്രതിശ്രുത വരന്‍റെയും വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.
-
Congratulations Anisha & Emil... Wishing you both all the joy that your hearts can hold and may this be the new...
Posted by Mohanlal on Friday, 4 December 2020
"ആശംസകൾ അനിഷ & എമിൽ... നിങ്ങളുടെ ഹൃദയത്തിന് ഉള്‍ക്കൊളളാനാവുന്നത്രയും സന്തോഷം ഇരുവര്‍ക്കും നേരുന്നു. ഇത് ഒരു നീണ്ട ജീവിതത്തിന്‍റെ പുതിയ തുടക്കമായിരിക്കട്ടെ. വിവാഹനിശ്ചയത്തിനായി ടണ്‍ കണക്കിന് ആശംസകള്‍," എന്ന് മോഹന്‍ലാല്‍ ഫേസ്‌ബുക്കിൽ കുറിച്ചു. വിവാഹ നിശ്ചയത്തിന് ആന്‍റണി പെരുമ്പാവൂരിനൊപ്പവും വധൂ- വരന് ഒപ്പവുമുള്ള ചിത്രങ്ങളും സൂപ്പർസ്റ്റാർ പങ്കുവെച്ചിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശിയായ ഡോക്ടര്‍ എമില്‍ വിന്‍സന്‍റാണ് വരന്‍. ഈ മാസമാണ് അനിഷയും എമിലും തമ്മിലുള്ള വിവാഹം.