ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള ഏഴാമത് ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ 2020ലേക്ക് മത്സരിക്കാനൊരുങ്ങുന്നു. പ്രണയത്തിന് പ്രായമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിലൂടെ. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച ചിത്രം ഷാനു സമദാണ് സംവിധാനം ചെയ്തത്.
മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് - Mohabatin Kunabdullah
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച ചിത്രം ഷാനു സമദാണ് സംവിധാനം ചെയ്തത്
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് മുംബൈയിലെ ബീവണ്ടിയിലേക്ക് പോകുന്ന കുഞ്ഞബ്ദുള്ള 65 ആം വയസില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുകയാണ്.
ഇന്ദ്രന്‍സിന് പുറമെ ബാലുവര്‍ഗീസ്, രഞ്ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.