നടി മിയാ ജോർജ് വിവാഹിതയാകുന്നു. തന്‍റെ പ്രതിശ്രുത വരനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പുറത്തുവിട്ടതോടെ ആശംസകളുമായി ആരാധകരുമെത്തി. "ഞങ്ങള്‍ക്ക് വേണ്ടി പ്രാർഥിച്ചവർക്കും സ്‌നേഹം അറിയിച്ചവര്‍ക്കും നന്ദി," എന്ന് കുറിച്ചുകൊണ്ട് താരം വിവാഹ നിശ്ചയ ചിത്രങ്ങളും ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു. കോട്ടയം സ്വദേശിയായ അശ്വിനുമായി കഴിഞ്ഞ ഞായറാഴ്‌ചയാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് സൂചനകൾ.
- https://www.facebook.com/miyaonline/posts/1324531157753652