മിയയുടെ ബ്രൈഡല്‍ ഷവര്‍, വീഡിയോയും ചിത്രങ്ങളും - MIYA BRIDAL SHOWER
കോട്ടയം സ്വദേശി അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്. ജൂൺ രണ്ടിനാണ് അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്.
വിവാഹിതയാകാന്‍ ഒരുങ്ങുന്ന യുവനടി മിയയ്ക്ക് സര്‍പ്രൈസ് ബ്രൈഡല്‍ ഷവര്‍ ഒരുക്കിയതിന്‍റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണ് താരത്തിന് ബ്രൈഡൽ ഷവർ പാർട്ടി ഒരുക്കിയത്. മിയയുടെ സഹോദരിയും ഭര്‍ത്താവുമായിരുന്നു എല്ലാത്തിനും മുന്‍പന്തിയില്‍. അലങ്കരിച്ച് മനോഹരമാക്കിയ വീട്ടിലേക്ക് കണ്ണുകെട്ടിയാണ് മിയ എത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ബ്രൈഡല്‍ ഷവര്‍ നടി ആഘോഷമാക്കി. അടുത്തിടെയാണ് നടിയുടെ മനസമ്മതം നടന്നത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും മിയ പങ്കുവെച്ചിരുന്നു. കോട്ടയം സ്വദേശി അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്. ജൂൺ രണ്ടിനാണ് അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്‍റെയും മിനിയുടെയും മകളാണ് മിയ. സെപ്റ്റംബർ അവസാനമാണ് വിവാഹം.