Minnal Murali villain Guru Somasundaram : ഇന്നലെ വരെ ഗുരു സോമസുന്ദരം മലയാളികള്‍ക്ക് സുപരിചിതന്‍ അല്ലായിരിക്കാം. എന്നാല്‍ 'മിന്നല്‍ മുരളി' റിലീസിന് ശേഷം ഷിബുവിനെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍. ഇതോടെ പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറിയിരിക്കുയാണ് ഗുരു സോമസുന്ദരം.
Two superheroes in Minnal Murali : ടൊവിനോ തോമസാണ് നായകനെങ്കിലും അത്രമേല്‍ പ്രാധാന്യമുള്ള വേഷമായിരുന്നു ഗുരു സോമസുന്ദരത്തിനും. നായകപരിവേഷമുള്ള വില്ലനെന്ന് വേണം 'മിന്നല്‍ മുരളി'യിലെ ഷിബുവിനെ വിശേഷിപ്പിക്കാന്‍.
Hero cum villain in Minnal Murali :ഒരേസമയം വൈകാരിക ഭാവങ്ങളിലൂടെയും വില്ലന്‍ ഭാവമാറ്റങ്ങളിലൂടെയും കടന്നുപോകാന്‍ ഷിബു എന്ന കഥാപാത്രത്തിന് കഴിഞ്ഞു. വില്ലനായിരുന്നിട്ട് കൂടിയും വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു ഷിബുവിന്‍റേത്. പാവപ്പെട്ടവനായാണ് സ്‌ക്രീനിന് മുന്നില്‍ ആദ്യമായി ഷിബു പ്രത്യക്ഷപ്പെടുന്നത്. അവിചാരിതമായി ഏല്‍ക്കുന്ന മിന്നലിലൂടെ അപ്രതീക്ഷിത സിദ്ധികള്‍ കൈവരിക്കുന്ന ഷിബു പതിയെ ചിത്രത്തിലെ ഹീറോയ്‌ക്കൊപ്പം നായകനായി വളര്‍ന്നു. പിന്നീട് നായകനില്‍ നിന്നും വില്ലനിലേക്കും പരിവേഷം ചെയ്‌തു.
Shibu the real hero of Minnal Murali : നായകനും വില്ലനും ഒരേ സമയം മിന്നല്‍ ഏല്‍ക്കുകയും, നായകന് വേണ്ട പരിചരണങ്ങള്‍ വേണ്ടപ്പെട്ടവര്‍ നല്‍കുമ്പോള്‍, ഷിബു ഒറ്റയ്‌ക്കാണ് തനിക്കുണ്ടായ അപകടത്തെ അതിജീവിക്കുന്നത്. തുടക്കത്തില്‍ തന്നെ നായകനോളം അല്ലെങ്കില്‍ നായകനേക്കാള്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് ലഭിച്ചത് വില്ലനെന്ന് തന്നെ പറയാം. പിന്നീട് തന്‍റെ കഴിവുകള്‍ സ്വയം തിരിച്ചറിയുകയും നല്ല പ്രവര്‍ത്തികള്‍ക്കായി അത് പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഷിബു ഹീറോ ആയി മാറിക്കഴിഞ്ഞു. ഹീറോയില്‍ നിന്നും വില്ലനിലേക്കുള്ള ഷിബുവിന്‍റെ പരിവേഷം ഓരോ പ്രേക്ഷകന്‍റെയും ഹൃദയമിടിപ്പ് കൂട്ടി.
Minnal Murali suspense character : ഇത്രയും സ്‌ക്രീന്‍ സ്‌പെയ്‌സുള്ള ഒരു നടനെ എന്തുകൊണ്ട് റിലീസിന് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയില്ല എന്ന ചോദ്യവും പ്രേക്ഷകര്‍ക്കിടയിലുണ്ട്. സത്യത്തില്‍ 'മിന്നല്‍ മുരളി'യുടെ സസ്‌പെന്‍സായിരുന്നു ഷിബു. ഷിബു എന്ന കഥാപാത്രത്തെ തന്‍റെ കൈകളില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഗുരു സോമസുന്ദരം എന്ന നടന് അസാമാന്യമായി കഴിഞ്ഞു. ഇതോടെ ഗുരു സോമസുന്ദരത്തിന്‍റെ ഏറ്റവും മികച്ച മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'മിന്നല്‍ മുരളി'.
Early life of Guru Somasundaram : 1975 സെപ്‌റ്റംബര്‍ മൂന്നിനാണ് ഗുരു സോമസുന്ദരത്തിന്‍റെ ജനനം. കൂത്ത് പട്ടരൈ എന്ന തമിഴിലെ പ്രമുഖ നാടക ഗ്രൂപ്പില്‍ ചേര്‍ന്ന അദ്ദേഹം 2002 മുതല്‍ 2011 വരെ അവിടെ തുടര്‍ന്നു. 2003ല്‍ കൂത്തു പട്ടരൈയുടെ ഒരു നാടകത്തില്‍ 'ചന്ദ്രഹരി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ കാണുകയും, അദ്ദേഹത്തിന്‍റെ ഫീച്ചര്‍ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഇതായിരുന്നു സിനിമയിലേക്കുള്ള വാതില്‍.
Film career of Guru Somasundaram : 'ആരണ്യ കാണ്ഡം' (2011) എന്ന ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ലാണ് 'ആരണ്യ കാണ്ഡ'ത്തിലേക്ക് അഭിനയിക്കാനുള്ള അവസരം നല്‍കി കൊണ്ടുള്ള സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയുടെ വിളിവരുന്നത്. ചിത്രത്തില്‍ കുടിയന്‍ കാളൈയന്‍റെ വേഷമായിരുന്നു സോമസുന്ദരത്തിന്. ഈ സിനിമയിലേക്കുള്ള അവസരം സ്വീകരിച്ച സോമസുന്ദരം അക്ഷരാര്‍ഥത്തില്‍ മാറി. ഇതിന്‍റെ ഭാഗമായി അദ്ദേഹത്തിന് ഏഴ് കിലോ തൂക്കമാണ് കുറയ്‌ക്കേണ്ടി വന്നത്. റിഹേഴ്‌സലിന്‍റെ ഭാഗമായി അദ്ദേഹം തന്‍റെ ഹെയര്‍ സ്‌റ്റൈല്‍, മീശ, നടത്തം, ബോഡി ലാന്‍ഗ്വേജ്, മാനറിസം എന്നിവയെല്ലാം അപ്പാടെ മാറ്റുകയും ചെയ്‌തു.