Minnal Murali Netflix Release : ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'മിന്നല്‍ മുരളി'. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന 'മിന്നല്‍ മുരളി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന സിനിമ ക്രിസ്‌മസ് റിലീസായി നാളെ (ഡിസംബര്‍ 24) നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് എത്തുന്നത്.
Minnal Murali promo video : റിലീസിനോടടുക്കുമ്പോള്‍ പുതിയ പ്രമോഷന്‍ തന്ത്രങ്ങളുമായി അണിയറപ്രവര്‍ത്തകരും രംഗത്തെത്തുകയാണ്. 'മിന്നില്‍ മുരളി'യിലെ പുതിയ പ്രമോഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറുത്തുവിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ടൊവിനോ തോമസും ബാല താരം വശിഷ്‌ട് ഉമേഷും ഉള്‍പ്പെടുന്ന വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Minnal Murali superhero test : യുവരാജ് സിങ്, ദ ഗ്രേറ്റ് ഖാലി എന്നിവരുടെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്‌റ്റിന് പോകുന്നതാണ് വീഡിയോയില്‍. മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കാനായി ബൗളിങ്ങും ബാറ്റിങ്ങും ഒന്നിച്ച് തനിയെ ചെയ്യണമെന്ന് യുവരാജ് ആവശ്യപ്പെടുകയും, രണ്ടും ഒന്നിച്ച് ചെയ്യണമെന്ന് കേട്ടപ്പോള്‍ ആദ്യം മടിക്കുകയും, എന്നാല്‍ സൂപ്പര്‍ ഹീറോ ടെസ്‌റ്റില്‍ പരാജയമാകുമെന്ന് യുവരാജ് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതോടെ ദൗത്യം ഏറ്റെടുത്ത് വിജയിക്കുകയും ചെയ്യുന്ന രംഗമാണ് വീഡിയോയില്‍.
ഇന്ത്യന്‍ സമയം നാളെ ഉച്ചയ്‌ക്ക് 1.30 ഓടുകൂടിയാണ് ചിത്രം നെറ്റ്‌ഫ്ലിക്‌സിലെത്തുന്നത്. ഒരിക്കല്‍ മിന്നലേല്‍ക്കുന്ന ടൊവിനോയുടെ കഥാപാത്രത്തിന് ചില അത്‌ഭുത ശക്തികള്‍ കൈവരിക്കുകയും അത് അയാളിലും നാട്ടുകാരുടെ ജീവിതത്തിലും സൃഷ്‌ടിക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.
Minnal Murali song sung by MG Sreekumar : കഴിഞ്ഞ ദിവസം ചിത്രത്തിലെ ക്രിസ്‌മസ് ഗാനവും പുറത്തിറങ്ങിയിരുന്നു. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാര്‍ പാടുന്ന 'നിറഞ്ഞു താരകങ്ങള്‍' എന്ന ഗാനം ശ്രദ്ധേയമായിരുന്നു.
Minnal Murali songs : ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനം, 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനം, 'കുഗ്രാമമെ', 'എടുക്ക കാശായ്', 'ആരോമല്‍', 'രാവില്‍' എന്നീ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Minnal Murali world premiere show : നെറ്റ്‌ഫ്ലിക്‌സ് പ്രീമിയറിന് മുമ്പേ ചിത്രത്തിന്‍റെ ഗ്ലോബല്‍ പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലില്‍ നടന്നിരുന്നു. ഈ മാസം 16നായിരുന്നു ജിയോ മാമി പ്രദര്‍ശനം. പ്രീമിയര്‍ ഷോയ്‌ക്ക് ശേഷം മികച്ച അഭിപ്രായമാണ് 'മിന്നല്‍ മുരളി'ക്ക് ലഭിച്ചത്.