Minnal Murali Edukka Kaashayi song : ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ 'എടുക്കാ കാശായ്' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ശ്വേത അശോകാണ് പാടിയിരിക്കുന്നത്.
First superhero malayalam movie Minnal Murali : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രമാണ് 'മിന്നല്‍ മുരളി'. ചിത്രത്തിനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നെറ്റ്‌ഫ്ലിക്സ് റിലീസിന് മുമ്പ് ചിത്രം ആദ്യമെത്തുന്നത് ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിലാണ്.
Minnal Murali world premiere : ക്രിസ്‌തുമസ് റിലീസായി ഡിസംബര്‍ 24ന് നെറ്റ്‌ഫ്ളിക്‌സിലൂടെയാണ് മിന്നല്‍ മുരളിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നെറ്റ്‌ഫ്ലിക്‌സ് റിലീസിന് മുമ്പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടക്കുമെന്ന് പ്രമുഖ ബോളിവുഡ് താരവും ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിന്‍റെ ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്ര അറിയിച്ചു. ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിലാണ് മിന്നല്‍ മുരളിയുടെ പ്രീമിയര്‍ നടക്കുക.
Priyanka Chopra about Minnal Murali : നടന്‍ ടൊവിനോ തോമസും, സംവിധായകന്‍ ബേസില്‍ ജോസഫുമായി ചേര്‍ന്ന് പ്രിയങ്ക ചോപ്ര നടത്തിയ വീഡിയോ കോണ്‍ഫറെന്‍സിലെ സംഭാഷണവും ഫെസ്‌റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. മിന്നല്‍ മുരളി കണ്ടെന്നും ഏറെ ഇഷ്‌ടപ്പെട്ടെന്നും വീഡിയോയില്‍ പ്രിയങ്ക പറയുന്നുണ്ട്.
Minnal Murali songs : പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ട്രെയ്‌ലറുകളും ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു. ഏറ്റവും ഒടുവിലായി 'കുഗ്രാമമെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ വിപിന്‍ രവീന്ദ്രനാണ് ഈ ഗാനം പാടിയിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനവും 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.