കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അകാലത്തിലുള്ള വേർപാട് മലയാള സിനിമക്ക് വളരെ വലിയ നഷ്ടമാണെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. സച്ചിക്ക് അന്തിമോപചാരം അർപ്പിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ തലത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. സമീപകാലത്ത് സംവിധാനം ചെയ്യുകയും തിരക്കഥയെഴുതുകയും ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. സിനിമ വിജയിച്ചുവെന്നതിലുപരി സിനിമയുടെ ആശയങ്ങൾ വളരെ മികവുറ്റതായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ സിനിമാരംഗത്ത് ചെയ്യാൻ കഴിയുമായിരുന്ന കലാകാരനെയാണ് നമുക്ക് നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.
സച്ചിയുടെ വേര്‍പാട് മലയാള സിനിമക്ക് വലിയ നഷ്ടമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ - മന്ത്രി വി.എസ് സുനില്‍ കുമാര്‍
ഒരുപാട് കാര്യങ്ങൾ സിനിമാരംഗത്ത് ചെയ്യാൻ കഴിയുമായിരുന്ന കലാകാരനെയാണ് നമുക്ക് നഷ്ടമായതെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍
സച്ചിയുടെ വേര്‍പാട് മലയാള സിനിമക്ക് വലിയ നഷ്ടം-മന്ത്രി വി.എസ് സുനില്‍കുമാര്‍
അദേഹത്തിന്‍റെ അയ്യപ്പനും കോശിയുമെന്ന ചിത്രം താൻ രണ്ട് തവണയാണ് കണ്ടതെന്നും മന്ത്രി പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കാൻ ശ്രമിച്ചിരുന്നു. സൂഹത്തിന്‍റെ താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന കലാകാരനാണ്. പത്ത് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചു. തന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും ദുഃഖവും അനുശോചനവും അറിയിക്കുന്നുവെന്നും മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.