മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ തുടങ്ങി ആറ് വിഭാഗങ്ങളിൽ ഓസ്കർ അവാർഡിനായി നോമിനേറ്റ് ചെയ്‌ത മിനാരി ചിത്രം ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. എഴുപത്തി മൂന്നാം വയസില്‍ ദക്ഷിണ കൊറിയൻ നടിയായ യുന്‍ യോ ജൂങ്ങിന് മികച്ച സഹതാരത്തിനുള്ള ഓസ്കർ നേടിക്കൊടുത്ത മിനാരി നാളെ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.
ലീ ഐസക് ചുങ് സംവിധാനം ചെയ്ത ആമേരിക്കൻ ചിത്രം ഈ മാസം 11ന് ഒടിടി റിലീസിനെത്തുമെന്ന് ആമസോൺ പ്രൈം വീഡിയോ കഴിഞ്ഞ ദിവസം അറിയിച്ചു. ഏപ്രിൽ ഒമ്പതിനായിരുന്നു ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.