മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പൂട്ടി പാകിസ്ഥാൻ. എന്നാൽ, താൻ പിൻവാങ്ങില്ലെന്നും ഫാസിസത്തിനെ മറികടക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി എല്ലാ ടിക് ടോക് വീഡിയോകളും ട്വിറ്ററിലൂടെ പുറത്തുവിടുമെന്നും മിയ ഖലീഫ അറിയിച്ചു. അശ്ലീല ഉള്ളടക്കങ്ങൾ നിരോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് നേരത്തെ രണ്ട് തവണ മുൻ പോൺതാരം മിയയുടെ ടിക് ടോക്കിന് പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. മിയയ്‌ക്ക് നിരവധി ആരാധകരുള്ള പാകിസ്ഥാന്‍റെ രണ്ടാമത്തെ നിരോധനം പിൻവലിച്ചത് കഴിഞ്ഞ മാസമായിരുന്നു.
മിയ ഖലീഫയുടെ ടിക് ടോക് അക്കൗണ്ട് പൂട്ടി പാകിസ്ഥാൻ; ഫാസിസത്തിനെതിരെ ട്വിറ്ററിൽ കാണാമെന്ന് താരം - mia khalifa response twitter news
ടിക് ടോക് അക്കൗണ്ട് നിരോധിച്ചുകൊണ്ടുള്ള നടപടി മിയ ഖലീഫയുടെ ശ്രദ്ധയിൽപെട്ടത് ആരാധകരിലൊരാൾ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ്. ഫാസിസത്തിനെ മറികടക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി എല്ലാ ടിക് ടോക് വീഡിയോകളും ട്വിറ്ററിലൂടെ പുറത്തുവിടുമെന്ന് മിയ ഖലീഫ ആരാധകരെ അറിയിച്ചു.
മിയയുടെ ആരാധകരിലൊരാളാണ് തന്‍റെ ടിക് ടോക് അക്കൗണ്ട് പൂട്ടിയെന്ന വിവരം അറിയിച്ചത്. എന്നാൽ, പാക് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം കാരണം വ്യക്തമാക്കിയിട്ടില്ല. കൂടാതെ, വിലക്കിനെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
"രാജ്യത്ത് എന്‍റെ ടിക് ടോക് അക്കൗണ്ട് നിരോധിച്ചതിൽ പാകിസ്ഥാനോടുള്ള പ്രതികരണം. ഫാസിസത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന പാക് ആരാധകർക്ക് എന്‍റെ എല്ലാ ടിക് ടോക്ക് വീഡിയോകളും ഇനിമുതൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്യും," എന്ന് താരം ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും സജീവമായ താരത്തിന് 22.2 മില്യൺ ഫോളോവേഴ്സ് ടിക് ടോക്കിലുണ്ട്. എന്നാൽ, ട്വിറ്ററിൽ ടിക് ടോക്കിനേക്കാൾ ഫോളോവേഴ്‌സ് കുറവാണ്. 37 ലക്ഷം ഫോളോവേഴ്‌സാണ് മിയ ഖലീഫയെ ട്വിറ്ററിൽ പിന്തുടരുന്നത്.