"എരിയുന്ന പകലിന്‍ എകാന്തയാമം കഴിയുമ്പോള്‍… കഴിയുമ്പോള്‍…
അതില്‍ നിന്നുമിരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍… അണയുമ്പോള്‍…
പടരുന്ന നീലിമയാല്‍ പാ ത മൂടവേ..
വളരുന്ന മൂകതയില്‍ പാരുറങ്ങവേ..
നിമിഷമാം ഇല കൊഴിയേ… ജനിയുടെ രഥമണയേ…
"എരിയുന്ന പകലിന്‍ എകാന്തയാമം കഴിയുമ്പോള്‍… കഴിയുമ്പോള്‍…
അതില്‍ നിന്നുമിരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍… അണയുമ്പോള്‍…
പടരുന്ന നീലിമയാല്‍ പാ ത മൂടവേ..
വളരുന്ന മൂകതയില്‍ പാരുറങ്ങവേ..
നിമിഷമാം ഇല കൊഴിയേ… ജനിയുടെ രഥമണയേ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു…"... കാലചക്രമുരുളുമ്പോൾ അവിസ്മരീണയമായ ഓർമകളും സംഭാവനകളും നൽകിയ കലാപ്രതിഭകൾ വിട പറഞ്ഞകലുന്നു. തന്‍റെ ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് തൂലിക പിടിച്ച മഹാരഥന്‍റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ.
More Read:പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
"ഒന്നും പറയാൻ വാക്കുകളില്ല. ഒരുപാട് വര്‍ഷത്തെ ആത്മബന്ധം. ഞാൻ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും നല്ല മനുഷ്യൻ. ദശരഥത്തില്‍ ഞാൻ പാടിയ മന്ദാര ചെപ്പുണ്ടോ എന്ന ഗാനമടക്കം ഒരുപാട് ഹിറ്റുകൾ എഴുതിയ കലാകാരൻ.
കാലചക്രം ചലിച്ചുകൊണ്ടേയിരിക്കുന്നു. അവിസ്മരീണയമായ ഓര്‍മകളും സംഭാവനകളും നല്‍കിയ പ്രതിഭാധനൻമാരായ കലാകാരൻമാരും വിടവാങ്ങുന്നു. ഖാദറിക്കയ്ക്ക് എന്‍റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം," എന്ന് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.
മെഗാസ്റ്റാർ മമ്മൂട്ടി അടക്കം നിരവധി പേർ പൂവച്ചൽ ഖാദറിന്‍റെ വേർപാടിൽ അനുശോചനമറിയിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.15ന് ആണ് അദ്ദേഹം അന്തരിച്ചത്.