തെന്നിന്ത്യയുടെ പ്രിയതാരമാണ് മേഘ്ന രാജ്. ബ്യൂട്ടിഫുൾ, യക്ഷിയും ഞാനും, മെമ്മറീസ്, മാഡ് ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിനും സുപരിചിതയാണ് താരം.
ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരമിപ്പോൾ. ജൂനിയർ ചിരുവിന്റെ ജനനമാണ് മേഘ്നയെ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചുയർത്തിയത്.
വിശേഷദിവസങ്ങളിൽ മകനൊപ്പമുള്ള ചിത്രങ്ങളും ചിരഞ്ജീവിയുടെ ഓർമകളും മേഘ്ന രാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ആരാധകരും മികച്ച പിന്തുണയാണ് നൽകുന്നത്.
പ്രിയപ്പെട്ട കുഞ്ഞിക്കണ്ണനെ ഒക്കത്തെടുത്ത് മേഘ്ന രാജ്
ഇന്ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മകനൊപ്പമുള്ള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. എല്ലാവർക്കും ജന്മാഷ്ടമി ആശംസ അറിയിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവച്ചത്. കൃഷ്ണന്റെ വേഷത്തിലുള്ള കുഞ്ഞ് ചിന്റുവിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.