മാര്‍ച്ച് 22ന് രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ പുറത്തിറങ്ങാതെയുള്ള ജനതാ കര്‍ഫ്യുവിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പിന്തുണച്ച് എത്തിയിരുന്നു. ഇപ്പോള്‍ ജനതാ കര്‍ഫ്യൂവിന് തന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി. കൊവിഡിനെ തുരത്താന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം... ഞാനുമുണ്ട് നിങ്ങള്‍ക്കൊപ്പമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.
നമുക്ക് ഒരുമിച്ച് നില്‍ക്കാം... ജനതാ കര്‍ഫ്യൂവിന് മെഗാസ്റ്റാറിന്‍റെ പിന്തുണ
കൊവിഡിനെ തുരത്താന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം... ഞാനുമുണ്ട് നിങ്ങള്‍ക്കൊപ്പമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്
'വകതിരിവില്ലാതെ കടന്നുവരും കൊറോണ.... മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.... നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ...ഇതൊരു കരുതലാണ്, സുരക്ഷക്ക് വേണ്ടിയുള്ള കരുതല്‍' മമ്മൂട്ടി പറഞ്ഞു.
ശ്രീകുമാരന്‍ തമ്പി, ജയസൂര്യ, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, രാജ് കുമാര്‍ ഹിറാനി, ഷാഹിദ് കപൂര്‍ ,അജയ് ദേവ്ഗണ്‍, ശങ്കര്‍ മഹാദേവന്‍, ദിയ മിര്‍സ, മാധവന്‍, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രജനീകാന്ത് , മോഹന്‍ലാല്‍ തുടങ്ങിയവര്‍ ജനത കര്‍ഫ്യൂവിനെ പിന്തുണച്ച് എത്തിയിരുന്നു.