കേരളം

kerala

By

Published : Mar 8, 2021, 7:36 PM IST

ETV Bharat / sitara

'ദി പ്രീസ്റ്റ്' വ്യാഴാഴ്‌ച തിയേറ്ററുകളിൽ

കേരളത്തിൽ സെക്കന്‍റ് ഷോക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് 'ദി പ്രീസ്റ്റ്' റിലീസിനെത്തുന്നത്.

ദി പ്രീസ്റ്റ് വ്യാഴാഴ്‌ച റിലീസ് വാർത്ത  ദി പ്രീസ്റ്റ് തിയേറ്ററുകളിൽ വാർത്ത  ദി പ്രീസ്റ്റ് റിലീസ് പുതിയ വാർത്ത  ദി പ്രീസ്റ്റ് മാർച്ച് 11 വാർത്ത  ദി പ്രീസ്റ്റ് മമ്മൂട്ടി മഞ്ജു വാര്യർ വാർത്ത  megastar movie the priest news latest  release date final the priest news latest  mammootty manju warrier news
ദി പ്രീസ്റ്റ് വ്യാഴാഴ്‌ച തിയേറ്ററുകളിൽ

റിലീസ് മാറ്റിവെച്ച മെഗാസ്റ്റാർ ചിത്രം 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലെത്തുന്നു. സെക്കന്‍റ് ഷോ നടത്താൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി ലഭിച്ചതോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വ്യാഴാഴ്ച തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന ഫാദർ ബെനഡിക്ടിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

നിഖില വിമലും സാനിയ ഇയ്യപ്പനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവർ ചേർന്ന് ദി പ്രീസ്റ്റിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. ത്രില്ലർ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ രാഹുല്‍ രാജാണ്. ആ​ന്‍റോ ജോസഫും ബി.ഉണ്ണികൃഷ്​ണനുമാണ് ദി പ്രീസ്റ്റിന്‍റെ നിർമാതാക്കൾ.

ABOUT THE AUTHOR

...view details