കേരളം

kerala

ETV Bharat / sitara

കൊവിഡ് ബാധിതർക്കുള്ള മരുന്നുകൾ ഹൈബി ഈഡന് എത്തിച്ച് മമ്മൂട്ടി - മെഗാസ്റ്റാർ മമ്മൂട്ടി കൊവിഡ് സഹായം വാർത്ത

കൊവിഡ് പോസിറ്റീവ് രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള വിറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്‌സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ മമ്മൂട്ടി നൽകിയെന്ന് എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു.

megastar mammootty news malayalam  medical products hibi eden mammootty news  mammootty pisharody hibi eden news  മെഗാസ്റ്റാർ മമ്മൂട്ടി കൊവിഡ് സഹായം വാർത്ത  കൊവിഡ് മരുന്നുകൾ ഹൈബി ഈഡൻ മമ്മൂട്ടി വാർത്ത
മെഗാസ്റ്റാർ മമ്മൂട്ടി

By

Published : Jun 6, 2021, 1:42 PM IST

എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലെ കൊവിഡ് ബാധിതർക്ക് ചികിത്സാസഹായം നല്‍കി നടൻ മമ്മൂട്ടി. എറണാകുളം എംപി ഹൈബി ഈഡന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണത്തിലാണ് താരം സഹായമെത്തിച്ചത്. രോഗികളുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ മമ്മൂട്ടിയും രമേഷ് പിഷാരടിയും ഹൈബി ഈഡന് നേരിട്ട് എത്തി കൈമാറി. കൊവിഡ് ദുരിതാശ്വാസപ്രവർത്തനത്തിലെ മെഗാസ്റ്റാറിന്‍റെ സഹായത്തിൽ ഹൃദയം നിറഞ്ഞ നന്ദി കുറിച്ചുകൊണ്ട് ഹൈബി ഈഡൻ എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വിറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ മഹാനടൻ മമ്മൂട്ടി നൽകിയെന്ന് ഹൈബി ഈഡൻ പറഞ്ഞു. കൊവിഡ് പോസിറ്റീവ് രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള മരുന്ന് വിതരണ പദ്ധതിയിൽ മമ്മൂട്ടി നൽകിയ പിന്തുണ കൂടുതൽ ഊർജമേകുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് കുറിപ്പ്

എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.

Also Read: പട, ബര്‍മുഡ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്ന് എന്‍.എം ബാദുഷ

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം, നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

ABOUT THE AUTHOR

...view details