മലയാളത്തിന്‍റെ കാവ്യസുന്ദരിയ്‌ക്ക് ഇന്ന് 37-ാം ജന്മദിനമാണ്. ബാലതാരമായി തുടങ്ങി പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമായ കാവ്യ മാധവന് പിറന്നാൾ ആശംസ അറിയിച്ച് ആരാധകരും താരത്തിന്‍റെ സവിശേഷ ദിവസത്തിൽ ഒപ്പം ചേർന്നു.
കൂട്ടത്തിൽ കാവ്യ മാധവന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പിറന്നാൾ ആശംസ മീനാക്ഷിയിൽ നിന്നാണ്. കാവ്യക്കും ദിലീപിനുമൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് മീനാക്ഷി ആശംസ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസക്കൊപ്പം, ഐ ലവ് യൂ എന്നും മീനാക്ഷി കുറിച്ചിട്ടുണ്ട്.