കേരളം

kerala

ETV Bharat / sitara

'മാറ്റിനി' തുടങ്ങി ; സിനിമയിലേക്കുള്ള പാത എളുപ്പമാക്കാനൊരു ഒ.ടി.ടി - malayalam cinema audition matinee news

അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനും മറ്റുമുള്ള ഓഡിഷനുകളും നടത്താം.

മാറ്റിനി ഒടിടി പ്ലാറ്റ്‌ഫോം വാർത്ത  മലയാളം മാറ്റിനി പ്ലാറ്റ്‌ഫോം വാർത്ത  മാറ്റിനി സിനിമ അവസരങ്ങൾ വാർത്ത  മാറ്റിനി ബാദുഷ പൃഥ്വിരാജ് വാർത്ത  ഷിനോയ് മാത്യു മാറ്റിനി ഒടിടി പ്ലാറ്റ്‌ഫോം വാർത്ത  badusha shinoy mathew ott news  badusha matinee ott platform news  matinee ott platform shinoy mathew update  malayalam cinema audition matinee news  prithviraj matinee inauguration news
മാറ്റിനി ഒടിടി പ്ലാറ്റ്‌ഫോം

By

Published : Jun 27, 2021, 8:42 PM IST

സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർ, സിനിമയെടുക്കാൻ ഇഷ്ടമുള്ളവർ, പാട്ടുപാടാൻ ആഗ്രഹിക്കുന്നവർ. അങ്ങനെ സിനിമ സ്വപ്‌നം കാണുന്നവർക്കുള്ള ഏറ്റവും എളുപ്പവും സുഗമവുമായ പാതയാണ് മാറ്റിനി എന്ന ഒടിടി പ്ലാറ്റ്‌ഫോം. ഇതിന്‍റെ ഉദ്ഘാടനം നടനും സംവിധായകനുമായ പൃഥ്വിരാജ് നിർവഹിച്ചു.

പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷയും നിര്‍മാതാവ് ഷിനോയ് മാത്യുവുമാണ് മാറ്റിനിയുടെ സാരഥികള്‍. ദൃശ്യമാധ്യമത്തിന്‍റെ ആസ്വാദന സംസ്കാരത്തെ ഇനി നിരന്തരമായി സ്വാധീനിക്കാൻ പോകുന്ന ഒരു വലിയ ഘടകമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെന്നും സ്വന്തമായി കണ്ടന്‍റുകൾ നിർമിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളെ ഭാവിയിൽ കാണാമെന്നും പൃഥ്വിരാജ് മാറ്റിനി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു. ഇതിലേക്ക് ആദ്യ ചുവടുവയ്ക്കുന്ന മാറ്റിനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും താരം അറിയിച്ചു.

മാറ്റിനി ഒരുക്കുന്ന അവസരങ്ങൾ

സിനിമ ആഗ്രഹിക്കുന്നവർക്കും സിനിമയ്ക്ക് ആവശ്യമുള്ളവർക്കുമായി തുറന്നിടുന്ന പുതിയ വാതായനമാണ് മാറ്റിനി. പ്രതിഭകളെ തേടി സിനിമയ്ക്കകത്തും പുറത്തുമുള്ള അലച്ചിലുകൾ ഒഴിവാക്കാൻ ഈ പുതിയ സംരംഭം സഹായിക്കുന്നു. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനും മറ്റുമുള്ള ഓഡിഷനുകൾ ഈ പ്ലാറ്റ്‌ഫോമിലൂടെ നടത്താം.

പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും സാങ്കേതികപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയുള്ള വെബ് സീരീസുകള്‍, സിനിമകള്‍, ഹ്രസ്വ ചിത്രങ്ങൾ എന്നിവയാണ് മാറ്റിനിയുടെ പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Also Read:'പട്ടിണിയുടെ അങ്ങേയറ്റത്ത്';സിനിമ വ്യവസായത്തിന് പ്രത്യേക പാക്കേജ്​ അനുവദിക്കണമെന്ന് ഇടവേള ബാബു

സലിം കുമാർ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ഉണ്ണി മുകുന്ദൻ, സംവിധായകന്‍ അജയ് വാസുദേവ്, നിർമാതാവ് ആഷിഖ് ഉസ്മാൻ, സ്നേഹ ശ്രീകുമാർ, സാജിദ് യാഹിയ, ആന്റോ ജോസഫ്, സംവിധായകൻ ജൂഡ് ആന്‍റണി, ആന്‍റണി വർഗീസ്, പ്രിയദർശൻ,ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ തുടങ്ങി മലയാള സിനിമയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ മാറ്റിനിക്ക് ആശംസ അറിയിച്ചു.

ABOUT THE AUTHOR

...view details