കേരളം

kerala

ETV Bharat / sitara

റാപ് സ്റ്റൈലില്‍ 'വാത്തി റെയ്ഡ്'; മാസ്റ്ററിലെ മൂന്നാമത്തെ ഗാനവും ഹിറ്റ്!

വാത്തി റെയ്ഡ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവാണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധും അറിവും ചേര്‍ന്നാണ് പാടിയിരിക്കുന്നത്

master  Master - Vaathi Raid Lyric | Thalapathy Vijay | Anirudh Ravichander | Lokesh Kanagaraj  റാപ് സ്റ്റൈലില്‍ 'വാത്തി റെയ്ഡ്'; മാസ്റ്ററിലെ മൂന്നാമത്തെ ഗാനവും ഹിറ്റ്!  മാസ്റ്ററിലെ മൂന്നാമത്തെ ഗാനവും ഹിറ്റ്  റാപ് സ്റ്റൈലില്‍ 'വാത്തി റെയ്ഡ്'  master-vaathi-raid-lyric  thalapathy-vijay-anirudh-ravichander-lokesh-kanagaraj  Master - Vaathi Raid Lyric  Master - Vaathi Raid
റാപ് സ്റ്റൈലില്‍ 'വാത്തി റെയ്ഡ്'; മാസ്റ്ററിലെ മൂന്നാമത്തെ ഗാനവും ഹിറ്റ്!

By

Published : Mar 14, 2020, 11:22 PM IST

സിനിമാപ്രേമികള്‍ നാളുകളായി കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദളപതി വിജയ് ചിത്രം മാസ്റ്റര്‍. റിലീസിനെത്തും മുമ്പേ പലവിധ കാരണങ്ങളാല്‍ ദിവസവും വാര്‍ത്തകളില്‍ നിറയുന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'വാത്തി റെയ്ഡ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ കുട്ടി സ്റ്റോറി ഗാനവും, വാത്തി കമിങ് ഗാനവും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇപ്പോള്‍ പുറത്തിറങ്ങിയ വാത്തി റെയ്ഡും ട്രെന്‍റിങിലേക്ക് കുതിക്കുകയാണ്.

ലോകേഷ് കനകരാജ് കൈതിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. വാത്തി റെയ്ഡ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവാണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധും അറിവും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് നിര്‍മാണം. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മാളവിക മോഹനനാണ് നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.

ABOUT THE AUTHOR

...view details