കേരളം

kerala

By

Published : Jan 27, 2021, 7:03 PM IST

ETV Bharat / sitara

അനിരുദ്ധിന്‍റെ മ്യൂസിക്കില്‍ വേറെ ലെവല്‍ എനര്‍ജിയില്‍ ദളപതി; വാത്തി കമിങ് വീഡിയോ എത്തി

ഗാന ബാലചന്ദര്‍ ആണ് വാത്തി കമിങ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

Master vaathi Coming Video  Master vaathi Coming Video out now  vaathi Coming Video  vaathi Coming Video song news  വാത്തി കമിങ് വീഡിയോ എത്തി  വാത്തി കമിങ് വീഡിയോ  വാത്തി കമിങ് മാസ്റ്റര്‍ സിനിമ  വിജയ്‌ മാസ്റ്റര്‍ സിനിമ
വാത്തി കമിങ് വീഡിയോ എത്തി

2021ലെ ആദ്യ തിയേറ്റര്‍ റിലീസ് മാസ്റ്ററിലെ വാത്തി കമിങിന്‍റെ ഏറെ കാത്തിരുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഡപ്പാം കൂത്ത് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന വാത്തി കമിങ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് റോക്ക് സ്റ്റാര്‍ അനിരുദ്ധ് രവിചന്ദറാണ്. ദളപതി വിജയ്‌യുടെ കഥാപാത്രം ഏറെ നാളുകള്‍ക്ക് ശേഷം അയാളുടെ കോളജിലേക്ക് തിരിച്ച് വരുമ്പോള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നല്‍കുന്ന സ്വീകരണമാണ് ഗാനത്തിന്‍റെ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം അവരെ വെല്ലുന്ന അതിമനോഹരമായ നൃത്തച്ചുവടുകളാണ് വിജയ്‌ വാത്തി കമിങിന്‍റെ വീഡിയോ ഗാനത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.

ലോകേഷ് കനകരാജ് ഒരുക്കിയ സിനിമ രണ്ട് ദിവസത്തിനകം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങിനെത്തും. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൊങ്കല്‍ റിലീസായിരുന്നു മാസ്റ്റര്‍. ഒരു വര്‍ഷം നീണ്ട ആരാധകരുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിജയ് സേതുപതിയാണ് സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്.

ഗാന ബാലചന്ദര്‍ ആണ് വാത്തി കമിങ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. ശാന്തനു, അര്‍ജുന്‍ ദാസ്, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സത്യന്‍ സൂര്യനാണ് മാസ്റ്ററിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്‍റെ ബാനറിൽ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details