വീണ്ടും ദളപതി വിജയ് ചിത്രം മാസ്റ്റര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ലിക്‌സ് നേടിയതായാണ് റിപ്പോർട്ടുകൾ. ലോകേഷ് കനഗരാജ് സംവിധാനം ചെയ്‌ത മാസ്റ്റർ ഈ വർഷം ഏപ്രിൽ മാസം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന കൊവിഡ് മഹാമാരി മൂലം തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ റിലീസ് നീട്ടുകയായിരുന്നു.
'മാസ്റ്ററി'നെ വന്‍ തുകയ്‌ക്ക് നെറ്റ്‌ഫ്ളിക്സ് സ്വന്തമാക്കി...?
റിപ്പോർട്ടുകൾ അനുസരിച്ച് പ്രതീക്ഷിക്കാത്ത വലിയ തുകയ്ക്ക് മാസ്റ്റർ ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായാണ് റിപ്പോർട്ടുകൾ
പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകൾ ഒടിടി പ്ലാറ്റഫോമുകള്‍ വഴി നേരിട്ട് റിലീസ് ചെയ്‌തപ്പോള്‍ ദീപാവലിക്ക് മാസ്റ്റര്‍ ഒടിടി വഴി റിലീസാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പ്രതീക്ഷിക്കാത്ത വലിയ തുകയ്ക്ക് മാസ്റ്റർ ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിലടക്കം തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സിനിമ റിലീസ് ചെയ്യാനുള്ള അനുമതിയാണ് ഇപ്പോൾ ഉള്ളത്. മാത്രമല്ല ഇത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടവും വരുത്തിവെയ്‌ക്കും. തന്നെയുമല്ല കേരളത്തിൽ ഇതുവരെ തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടില്ലുമില്ല. മറ്റ് വിദേശ രാജ്യങ്ങളിൽ രണ്ടാം ഘട്ടമായി കൊവിഡ് രോഗം പകരുന്നതായും വാർത്തകളുണ്ട്.
വിജയ് കോളജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ ദളപതിയുടെ വില്ലന്‍. മാളവിക മോഹനാണ് നായിക. ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ ടീസറും ഗാനങ്ങളും പോസ്റ്ററുകളും ഹിറ്റായിരുന്നു. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. എക്സ് ബി ക്രിയേറ്ററിന്‍റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രത്തിന്‍റെ നിര്‍മാണം. നെറ്റ്ഫ്ലിക്‌സ് സ്ട്രീമിങ് റൈറ്റ്സ് നേടിയത് ഔദ്യോഗികമാണെങ്കിൽ പൊങ്കല്‍ റിലീസായി മാസ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തും.