വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സൂപ്പര്‍ താരം വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ റിലീസ് കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. മാര്‍ച്ച് 9നായിരുന്നു മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ 22ന് അതായത് ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ മാസ്റ്റര്‍ തിയേറ്റുകളില്‍ എത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയകളില്‍ അടക്കം വലിയ ചര്‍ച്ചയാണ് നടക്കുന്നത്.
ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ എത്തുമോ 'മാസ്റ്റര്‍'...? - Vijay's Birthday
ജൂണ്‍ 22ന് അതായത് നായകന്‍ വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ 'മാസ്റ്റര്‍' തിയേറ്റുകളില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍
ബിഗില്‍ എന്ന സൂപ്പര്‍ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. ആദ്യമായാണ് ദളപതിയും മക്കള്‍ സെല്‍വനും ഒരുമിച്ച് സ്ക്രീന്‍ സ്പേസ് പങ്കിടുന്നത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോകളെല്ലാം തന്നെ ഇതിനോടകം ഹിറ്റായി മാറികഴിഞ്ഞു. ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് ലിറിക്കല്‍ വീഡിയോകള്‍ യുട്യൂബില്‍ മാത്രം കണ്ടത്. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിലെ ഗാനങ്ങള്‍ ഒരുക്കിയത്.
കൊവിഡ് 19 മൂലം മാസ്റ്ററിന്‍റെ റിലീസ് ഏപ്രില്‍ 9ല്‍ നിന്ന് മാറ്റിവെച്ചതായി അറിയിച്ചുകൊണ്ട് സംവിധായകന്‍ ലോകേഷ് കനകരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. പുതിയ പോസ്റ്ററിനൊപ്പം 'ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം' എന്നായിരുന്നു സംവിധായകന്‍ കുറിച്ചത്. മാളവിക മോഹനനാണ് ചിത്രത്തില്‍ ദളപതിയുടെ നായികയായി എത്തുന്നത്. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയ, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.