ആരാധകരും സിനിമാപ്രേമികളും ആകാംഷയോടെ കാത്തിരുന്ന ദളപതി വിജയ് ചിത്രം മാസ്റ്ററിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒറ്റ ഡയലോഗ് പോലും പറയാതെ മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ വിജയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു മിനിറ്റും മുപ്പത് സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസര്‍. ഒരു കോളജ് അധ്യാപകന്‍റെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. കോളജ് ക്യാമ്പസും വിദ്യാര്‍ഥികളും അവിടെ നടക്കുന്ന ചില സംഭവങ്ങളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം വില്ലനായി എത്തുന്ന മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയെയും ടീസറില്‍ കാണാം.
മാസ് കാട്ടി ദളപതി, ഒപ്പത്തിന് നില്‍ക്കുന്ന വില്ലനായി മക്കള്‍സെല്‍വന്‍; മാസ്റ്റര്‍ ടീസറെത്തി - വിജയ് വിജയ് സേതുപതി
ഒരു കോളജ് അധ്യാപകന്‍റെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് മാസ്റ്റര്‍
ടീസര്‍ പുറത്തിറങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ യുട്യൂബില്‍ മാത്രം കണ്ടത്. വിജയ്‍യും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തെ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമ കൂടിയാണ് മാസ്റ്റര്‍. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് മാസ്റ്റര്‍. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും മാസ്റ്ററെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായ മാസ്റ്റര്‍ ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് മൂലം റിലീസ് നീട്ടിവെച്ചു. മാളവിക മോഹനാണ് ചിത്രത്തില്‍ നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.