ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാനഗരം, കൈതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍താര ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍. 'കുട്ടി സ്റ്റോറി' എന്ന ഗാനത്തിന് സംഗീതം നല്‍കിയ അനിരുദ്ധിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
'ലൈഫ് ഈസ് വെരി ഷോര്‍ട്ട് നന്‍പാ... ആള്‍വെയ്‌സ് ബീ ഹാപ്പി'; മാസ്റ്ററില്‍ പാടി തകര്‍ത്ത് ദളപതി - Thalapathy Vijay
വിജയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വാലന്‍റൈന്‍സ് ഡേയില്‍ പുറത്തിറങ്ങിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി
വിജയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വാലന്‍റൈന്‍സ് ഡേയില്‍ പുറത്തിറങ്ങിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയാ, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്‍റെ നിര്‍മാണം. സമ്മര്‍ റിലീസായിട്ടാണ് വിജയുടെ മാസ്റ്റര്‍ തിയേറ്ററുകളിലേക്ക് എത്തുക.