ഇളയ ദളപതിയും മക്കൾ സെൽവനും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം മാസ്റ്ററിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഇന്ന് തിയേറ്ററിലെത്തേണ്ട ചിത്രം കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, അതേ ദിവസം ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് കൊവിഡിനെതിരെ പൊരുതാനുള്ള സന്ദേശം പങ്കുവക്കുകയാണ് മാസ്റ്ററിന്‍റെ അണിയറപ്രവത്തകർ. "ആദ്യം അതിജീവിക്കാം, പിന്നീട് ആഘോഷിക്കാം," എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ലോകേഷ് കനകരാജ് പോസ്റ്റർ റിലീസ് ചെയ്‌തത്.
ആദ്യം അതിജീവിക്കാം, പിന്നെ ആഘോഷിക്കാം: 'മാസ്റ്റർ' ഉടനെത്തുമെന്ന ഉറപ്പോടെ അണിയറപ്രവർത്തകർ - ലോക് ഡൗൺ മാസ്റ്റർ പോസ്റ്റർ
ഇന്ന് തിയേറ്ററിലെത്തേണ്ട ചിത്രം കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, അതേ ദിവസം ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് കൊവിഡിനെതിരെ പൊരുതാനുള്ള സന്ദേശം പങ്കുവക്കുകയാണ് മാസ്റ്ററിന്‍റെ അണിയറപ്രവത്തകർ.
ഇളയ ദളപതിയും മക്കൾ സെൽവനും
ലോക് ഡൗണിന് ഒരിക്കലും നമ്മുടെ ഊർജം തകർക്കാൻ സാധിക്കില്ല, മാസ്റ്റർ ഉടൻ തന്നെ നിങ്ങൾക്ക് മുന്നിലെത്തും എന്ന ഉറപ്പും ആരാധകർക്ക് പോസറ്ററിലൂടെ നൽകുന്നുണ്ട്. വിജയ് നായകനും വിജയ് സേതുപതി വില്ലനായുമെത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം.