ദളപതി വിജയ്‌യും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിച്ച് സ്‌ക്രീനിൽ എത്തുന്നുവെന്നതിനപ്പുറം ഇരുവരും തമ്മിലുള്ള സംഘട്ടനരംഗങ്ങളുമുണ്ടാകും എന്നതാണ് മാസ്റ്ററിനായി ആരാധകരെ കൂടുതൽ ആകംക്ഷയിലാക്കുന്നത്. കൈതി, മാനഗരം ചിത്രങ്ങളുടെ സംവിധായകൻ ലോകേഷ് കനകരാജാണ് ചിത്രത്തിന്‍റെ പിന്നിലെന്നതും മാസ്റ്ററിന്‍റെ പ്രമേയത്തിലും അവതരണത്തിലും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കോളജ് കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും പോസ്റ്ററുകളും ലൊക്കേഷൻ ചിത്രങ്ങളും ടീസറുമെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
വിജയ്‌മാർ തമ്മിൽ പോര്; മാസ്റ്ററിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു
വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ചുള്ള സംഘട്ടനരംഗത്തിന്‍റെ പോസ്റ്ററാണ് പുതിയതായി പുറത്തുവിട്ടത്.
ഇപ്പോഴിതാ, തമിഴ് ചിത്രത്തിന്‍റെ റിലീസിന് ഒരു ദിവസം കൂടി ബാക്കി നിൽക്കെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാസ്റ്ററിലെ വിജയ്‌മാർ തമ്മിലുള്ള ഫൈറ്റ് സീനാണ് പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. ലോകേഷ് കനകരാജും അനിരുദ്ധ് രവിചന്ദറും അർജുൻ ദാസുമുൾപ്പെടെയുള്ളവർ പോസ്റ്റർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
മാളവിക മോഹനൻ, ആൻഡ്രിയ, ഗൗരി കിഷൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന്‍റെ സംഗീതസംവിധായകൻ.