കേരളം

kerala

ETV Bharat / sitara

'കുട്ടി സ്റ്റോറി'യുമായി മാസ്റ്റർ വീഡിയോ ഗാനമെത്തി - vijay master song news

ദളപതി വിജയ് ആലപിച്ച കുട്ടി സ്റ്റോറിയുടെ വീഡിയോ ഗാനമാണ് പുറത്തുവിട്ടത്.

കുട്ടി സ്റ്റോറി ഗാനം സിനിമ വാർത്ത  മാസ്റ്ററിലെ കുട്ടി സ്റ്റോറി ഗാനം വാർത്ത  വിജയ്‌യും വിജയ് സേതുപതിയും സിനിമ ഗാനം വാർത്ത  കുട്ടി സ്റ്റോറിയുമായി മാസ്റ്റർ വീഡിയോ ഗാനം വാർത്ത  master film kutti story song news  vijay master song news  anirudh ravichander kutti story news
കുട്ടി സ്റ്റോറിയുമായി മാസ്റ്റർ വീഡിയോ ഗാനമെത്തി

By

Published : Jan 24, 2021, 12:15 PM IST

ആരാധകർ കാത്തിരുന്ന മാസ്റ്ററിലെ 'കുട്ടി സ്റ്റോറി' ഗാനമെത്തി. വിജയ് പാടിയഭിനയിച്ച വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കുട്ടി സ്റ്റോറി യൂട്യൂബിൽ കണ്ടത്.

വിജയ്‌യും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ ഗാനം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. വിജയ്‌ക്കൊപ്പം അനിരുദ്ധും ഗാനമാലപിക്കുന്നുണ്ട്. അരുൺരാജ കാമരാജാണ് കുട്ടിസ്റ്റോറിയുടെ വരികൾ ഒരുക്കിയത്. ഫിലോമിൻ രാജ് എഡിറ്റിങ് നിർവഹിച്ച തമിഴ് ചിത്രത്തിന്‍റെ കാമറാമാൻ സത്യൻ സൂര്യനാണ്.

കൊവിഡിന് ശേഷം കേരളത്തിൽ തിയേറ്ററുകൾ തുറന്ന് ആദ്യം പ്രദർശനത്തിന് എത്തിയ ചിത്രം കൂടിയായിരുന്നു മാസ്റ്റർ. തമിഴ് ചിത്രത്തിന്‍റെ ഗംഭീര വിജയത്തിന് ശേഷം ബോളിവുഡിലും മാസ്റ്ററിന്‍റെ റീമേക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഹിന്ദിയിൽ നായകനായി ഹൃത്വിക് റോഷനും ഭവാനിയുടെ വേഷത്തിൽ വിജയ് സേതുപതിയും അഭിനയിക്കുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details