ദളപതി ചിത്രം മാസ്റ്ററിനെ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കാന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസുമാണ് മാസ്റ്റർ ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത തമിഴ് ചിത്രം കേരളത്തിന്‍റെ തെക്കൻ ജില്ലകളിൽ മാജിക് ഫ്രെയിംസും കൊച്ചി, മലബാർ ഭാഗങ്ങളിൽ ഫോർച്യൂൺ സിനിമാസും പ്രദർശനത്തിന് എത്തിക്കും.
'മാസ്റ്റര്‍' കേരളത്തിലെത്തിക്കാൻ പൃഥ്വിയും - master kerala release by pritvhi news
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസുമാണ് മാസ്റ്റർ ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്
ഇതാദ്യമായല്ല പൃഥ്വിയുടെ നിർമാണ കമ്പനി കേരളത്തിലെ വിജയ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കുന്നത്. വിജയ്‌യുടെ ബിഗിലും വിതരണം ചെയ്‌തത് ഇവർ തന്നെയായിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇതുവരെയും തിയേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. എന്നാൽ, പൊങ്കൽ റിലീസായി ജനുവരിയിൽ മാസ്റ്റർ പുറത്തിറങ്ങുമ്പോൾ കേരളത്തിലെ തിയേറ്ററുകളും ഗംഭീര വിജയത്തോടെ പ്രവർത്തനമാരംഭിക്കാനാണ് തീരുമാനം. സർക്കാർ അനുമതി കൂടി ലഭിച്ചാൽ മാസ്റ്ററിനൊപ്പം കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകും.
വിജയ് നായകനാകുന്ന മാസ്റ്ററിൽ വിജയ് സേതുപതി, മാളവിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മിക്കുന്നത്.