വിജയ് ചിത്രം മാസ്റ്ററിന്‍റെ സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്റർ റിലീസിന് ശേഷം ആമസോണിലൂടെയും പ്രദർശനത്തിന് എത്തും. ദളപതി ആരാധകരും മക്കൾ സെൽവൻ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മാസ്റ്ററിന്‍റെ തമിഴ് പതിപ്പിന്‍റെ സ്‌ട്രീമിങ്ങാണ് ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ തിയേറ്ററിൽ റിലീസ് ചെയ്‌ത ശേഷം ബിഫോര്‍യു മോഷന്‍ പിക്ചേഴ്‌സിലും പ്രദർശിപ്പിക്കും.
മാസ്റ്ററിനെ ആമസോണ്‍ പ്രൈം സ്വന്തമാക്കി - vijay and vijay sethupathy master news
വിജയ് ചിത്രം മാസ്റ്റർ പൊങ്കലിന് തിയേറ്ററുകളിൽ എത്തിയതിന് ശേഷമുള്ള സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദിയിലെ വിതരണാവകാശം തിയേറ്റർ റിലീസിന് ശേഷം ബിഫോര്‍യു മോഷന്‍ പിക്ചേഴ്‌സിനാണ്.
മാസ്റ്ററിനെ ആമസോണ്‍ പ്രൈം സ്വന്തമാക്കി
ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിങ് പൂർത്തിയായ വിവരം അണിയറപ്രവർത്തകർ രണ്ട് ദിവസം മുമ്പ് പങ്കുവെച്ചിരുന്നു. തമിഴ് മാസ്റ്ററിന്‍റെ സെൻസറിങ് പൂർത്തിയായെങ്കിലും ഹിന്ദി പതിപ്പിന്‍റെ സെൻസറിങ് നടപടികൾ ഈ ആഴ്‌ചയായിരിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. പുതുവർഷത്തിൽ പൊങ്കൽ റിലീസായാണ് മാസ്റ്റർ പുറത്തിറങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞു കിടക്കുന്ന കേരളത്തിലെ തിയേറ്ററുകൾ മാസ്റ്റർ ചിത്രത്തോടെ വീണ്ടും പ്രദർശനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.